ആരോഗ്യവും സന്തോഷവും സമൃദ്ധിയും ഉണ്ടാവട്ടെ; ഓണാശംസകള് നേര്ന്ന് പ്രധാനമന്ത്രി

'ഓണം ഒരു ആഗോള ഉത്സവമായി മാറി'

ന്യൂഡല്ഹി: ഓണാശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യവും സന്തോഷവും സമൃതിയും ഉണ്ടാവട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ഓണം ഒരു ആഗോള ഉത്സവമായി മാറി. കേരളത്തിന്റെ ഊര്ജ്ജസ്വലമായ സംസ്കാരത്തെ അത് പ്രദര്ശിപ്പിക്കുന്നു എന്നും പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു.

'എല്ലാവര്ക്കും ഓണാശംസകള്! നിങ്ങളുടെ ജീവിതം ആരോഗ്യവും സമാനതകളില്ലാത്ത സന്തോഷവും സമൃദ്ധിയും കൊണ്ട് വര്ഷിക്കട്ടെ. കഴിഞ്ഞ കുറേ വര്ഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറി. അത് കേരളത്തിന്റെ ഊര്ജസ്വലമായ സംസ്കാരത്തെ മനോഹരമായി അവതരിപ്പിക്കുന്നു.' പ്രധാനമന്ത്രി ആശംസകള് നേര്ന്നു.

ഏവർക്കും ഓണാശംസകൾ! നിങ്ങളുടെ ജീവിതത്തിൽ നല്ല ആരോഗ്യം, സമാനതകളില്ലാത്ത സന്തോഷം, അപാരമായ സമൃദ്ധി എന്നിവ വർഷിക്കട്ടെ. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറി, അത് കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നു.

To advertise here,contact us