ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെ ഐഎസ്ആര്ഒ ആസ്ഥാനത്തെത്തി. രാവിലെ 7.30 ഓടെയാണ് പ്രധാനമന്ത്രി ചന്ദ്രയാന് കണ്ട്രോള് സ്റ്റേഷനിലെത്തിയത്. ചന്ദ്രയാന് 3 ദൗത്യം വിജയകരമാക്കിയതിന് പിന്നില് പ്രവര്ത്തിച്ച ഐഎസ്ആര്ഒ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയില് പങ്കെടുക്കാന് ദക്ഷിണാഫ്രിക്കയില് എത്തിയ സമയത്തായിരുന്നു ചന്ദ്രയാന് മൂന്നിന്റെ സോഫ്റ്റ് ലാന്ഡിങ്.
ദക്ഷിണാഫ്രിക്കയില് നിന്ന് തത്സമയം ചന്ദ്രയാന് 3 സോഫ്റ്റ് ലാന്ഡിങ് വീക്ഷിച്ച മോദി ഐഎസ്ആര്ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചിരുന്നു. ഗ്രീസ് സന്ദര്ശനം പൂർത്തിയാക്കിയ ശേഷമാണ് മോദി ബംഗളൂരുവിൽ എത്തിയത്. ഡൽഹിയിലേക്ക് പോകാതെ നേരിട്ട് ബെംഗളുരുവിലെത്തുകയായിരുന്നു. അതേസമയം കർണാടകയിലെത്തിയ നരേന്ദ്ര മോദിക്ക് വൻ വരവേല്പ്പ് നല്കാന് ബംഗളൂരുവിൽ ബിജെപി റോഡ് ഷോ സംഘടിപ്പിക്കുന്നുണ്ട്.