ഉത്തരാഖണ്ഡിൽ ശക്തമായ മഴ; ആറ് ജില്ലകളിൽ റെഡ് അലേർട്ട്, ഹിമാചൽ പ്രദേശിൽ യെല്ലോ അലേർട്ട്

ഹിമാചൽ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ശക്തമായ മഴ. ആറ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡെറാഡൂൺ, പൗരി, തെഹ്രി, നൈനിറ്റാൾ, ചമ്പാവത്ത്, ഉദ്ദം സിംഗ് നഗർ എന്നിവിടങ്ങളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നന്ദാകിനി നദിയിലെ ജലനിരപ്പ് അപകട നില കടന്നു. നദിയുടെ ഇരുകരകളിലുമുള്ള വിടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പിപാൽകോട്ടിയിലെ കടകളിലും വെള്ളം കയറി.

ഹിമാചൽ പ്രദേശിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി. ഹിമാചൽ പ്രദേശിൽ 7020. 28 കോടിയുടെ നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

To advertise here,contact us