ഡൽഹി എയിംസിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്

ന്യൂഡൽഹി: ഡൽഹി എയിംസിൽ തീപിടിത്തം. അത്യാഹിത വിഭാഗത്തിന് സമീപമുളള എൻഡോസ്കോപ്പി മുറിക്ക് ആണ് തീപിടിച്ചത്. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.

അപകടത്തെ തുടർന്ന് രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. ആളപായമില്ലെന്നാണ് വിവരം. അഗ്നിശമന സേന എത്തിയതിന് ശേഷമാണ് ജീവനക്കാരേയും രോഗികളേയും സുരക്ഷിതരായി പുറത്തെത്തിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് എൻഡോസ്കോപ്പി റൂം.

#WATCH | Delhi: A fire broke out in the endoscopy room of AIIMS. All people evacuated. More than 6 fire tenders sent, say Delhi Fire ServiceFurther details are awaited. pic.twitter.com/u8iomkvEpX

തീ നിയന്ത്രണവിധേയമാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ എയിംസ് ഡയറക്ടർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അടിയന്തര പരിശോധനക്ക് എത്തുന്ന രോഗികളോട് സഫ്ദർജംഗ് ആശുപത്രിയിലേക്ക് പോകാൻ ഡൽഹി എയിംസ് അധികൃതർ ആവശ്യപ്പെട്ടു.

STOR HIGHLIGHTS: fire broke out in the endoscopy room in Delhi AIIMS

To advertise here,contact us