ഒഴുക്കിൽപ്പെട്ട് കാണാതായ 21 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

സുഹൃത്തുക്കൾക്കൊപ്പം ചെറുപുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു വിജയ്

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാർക്കാട് അണ്ടിക്കുണ്ട് ശിവഭവനത്തിൽ മണികണ്ഠന്റെ മകൻ വിജയ്യെ (21) ഇന്നലെ ഒഴുക്കിൽപ്പെട്ടത് കാണാതാകുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ചെറുപുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു വിജയ്. ഇന്നലെ ഏറെ വൈകിയും നടത്തിയ തിരച്ചിൽ ഇന്ന് രാവിലെയും തുടർന്നിരുന്നു. മണ്ണാർക്കാട് അഗ്നിശമന സേനയും കല്ലടിക്കോട് പൊലീസും ചേർന്നാണ് തെരച്ചിൽ നടത്തിയത്.

ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ കാണാതായ സ്ഥലത്തിന് അടുത്തുള്ള വെള്ളക്കെട്ട് നിറഞ്ഞുനിൽക്കുന്ന കുഴിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഫയർഫോഴ്സും സിവിൽ ഡിഫൻസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. ഇന്നലെ രാത്രി വൈകി തിരചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം തെരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു.

To advertise here,contact us