സിവില് സപ്ലൈസ് കോര്പറേഷന് 100 കോടി അനുവദിച്ചു: കെ എന് ബാലഗോപാല്

നിത്യോപയോഗ സാധനങ്ങള് 35 ശതമാനം വരെ വില കുറച്ച് വിതരണം ചെയ്യുന്നതിനാണ് തുക

തിരുവനന്തപുരം: സംസ്ഥാന സിവില് സപ്ലൈസ് കോര്പറേഷന് വിപണി ഇടപെടല് പ്രവര്ത്തനങ്ങള്ക്കായി 100 കോടി രൂപ അനുവദിച്ചതായി ധന മന്ത്രി കെ എന് ബാലഗോപാല് അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങള് 35 ശതമാനം വരെ വില കുറച്ച് സപ്ലൈകോ സ്റ്റോറുകള് വഴി വിതരണം ചെയ്യുന്നതിനാണ് തുക അനുവദിച്ചത്.

ഓണത്തിനു മുന്നോടിയായി സാധനങ്ങള് എത്തിക്കുന്ന സപ്ലൈയര്മാര്ക്ക് തുക നല്കുന്നതിനടക്കം ഈ തുക വിനിയോഗിക്കാനാകും. വിപണി ഇടപടലിന് ഈ സാമ്പത്തിക വര്ഷത്തെ ബജറ്റ് വകയിരുത്തല് 205 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്ഷം ഇതേ ആവശ്യത്തിനായി ബജറ്റിലെ വകയിരുത്തല് 205 കോടി രൂപ ആയിരുന്നുവെങ്കിലും 391 കോടി രൂപ അനുവദിച്ചിരുന്നു.

To advertise here,contact us