ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികള് തട്ടി; പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിനെതിരെ പരാതി

ഒരു ലക്ഷം മുതല് മുപ്പത്തിയഞ്ച് ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട് ഇക്കൂട്ടത്തിൽ.

തൃശ്ശൂർ: പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില് ഉയർന്ന ശതമാനം പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി. 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് പ്രവാസികളില് നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് പരാതി. പത്ത് കോടിയുടെ തട്ടിപ്പ് നടന്നതായി നിക്ഷേപകർ പറഞ്ഞു. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

നൂറുപേരില് നിന്നായി പത്തു കോടി രൂപയാണ് തട്ടിയെന്നാണ് പരാതി.കഴിഞ്ഞ ഫെബ്രുവരി മുതല് പലിശയും നിക്ഷേപ തുകയും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഏങ്ങണ്ടിയൂര് ആസ്ഥാനമാക്കിയാണ് കമ്പനി പ്രവർത്തിക്കുന്നത്.

ഗവർണറെ മറികടന്ന് സെർച്ച് കമ്മിറ്റി: പോര് പുതിയ തലത്തിലേക്ക്; ഹെെക്കോടതി ഇടപെടല് നിർണ്ണായകം

പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില് വിവിധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ചിട്ടി, നിക്ഷേപം സ്വീകരിക്കൽ , ട്രാവല് ആന്റ് ടൂര് കമ്പനി എന്നീ സ്ഥാപനങ്ങൾ 2005 മുതല് പ്രവര്ത്തിച്ചു വരുന്നുണ്ട്. 2017 മുതലാണ് പ്രവാസികളെ കേന്ദ്രീകരിച്ച് നിക്ഷേപം സ്വീകരിച്ച് തുടങ്ങിയത്. ഒരു ലക്ഷം മുതല് മുപ്പത്തിയഞ്ച് ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട് ഇക്കൂട്ടത്തിൽ. പണം ലഭിക്കാത്ത 98 നിക്ഷേപകരാണ് ഇപ്പോള് പ്രത്യക്ഷ സമരത്തിലുള്ളത്. പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നിക്ഷേപകർ പരാതിപ്പെടുന്നു.

To advertise here,contact us