ഉടമകൾ അറിയാതെ ആർസിയിൽ പേര് മാറ്റിയ സംഭവം; മൂന്ന് പേർ അറസ്റ്റിൽ

വ്യാജ ആർസി നിർമിക്കാൻ തിരൂരങ്ങാടി സബ്ബ് ആർടി ഓഫീസിൽ നിന്ന് സഹായം ലഭിച്ചവെന്ന് നിസാര് മൊഴി നല്കി

മലപ്പുറം: തിരൂരങ്ങാടിയിൽ ഉടമകൾ അറിയാതെ ആർസിയിൽ പേര് മാറ്റിയ സംഭവത്തില് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരപ്പനങ്ങാടി ഉള്ളണം സ്വദേശി കറുവാടത്ത് നിസാർ (43),കരുവാങ്കല്ല് സ്വദേശി നഈം (39), ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കൽ ഫൈജാസ് (28) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പേരുടെയും സഹായത്തോടെ നിസാർ ആണ് ആർസിയിൽ കൃത്രിമം കാണിച്ചതെന്നാണ് പൊലീസ് പറയുന്നത്.

വ്യാജ ആർസി നിർമിക്കാൻ തിരൂരങ്ങാടി സബ്ബ് ആർടി ഓഫീസിൽ നിന്ന് സഹായം ലഭിച്ചുവെന്ന് നിസാര് മൊഴി നല്കി. വായ്പയെടുത്ത് അടവ് മുടങ്ങിയ വാഹനങ്ങള് സ്വകാര്യ ധനകാര്യ സ്ഥാനങ്ങള് പിടിച്ചെടുത്തിരുന്നു. ഈ വാഹനങ്ങളാണ് ഉടമസ്ഥരറിയാതെ അവരുടെ പേരില് നിന്നും മാറ്റിയത്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജോയിന്റ് ആര് ടി ഒ നല്കിയ പരാതിയില് പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.

To advertise here,contact us