ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ജെന് എ ഐ കോണ്ക്ലേവിന് ഇന്ന് തുടക്കം

പരിവര്ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതുണ്ടാക്കുന്ന സ്വാധീനവും രണ്ടുദിവസത്തെ കോണ്ക്ലേവില് ചര്ച്ച ചെയ്യും

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ജെന് എ ഐ കോണ്ക്ലേവിന് കൊച്ചിയില് ഇന്ന് തുടക്കമാകും. കൊച്ചി ബോള്ഗാട്ടി ലുലു ഗ്രാൻ്റ് ഹയാത്ത് ഇന്റര്നാഷണല് കണ്വെന്ഷന് സെന്ററില് നടക്കുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന് രാവിലെ 10 മണിയ്ക്ക് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ഇന്ഡസ്ട്രിയല് ഡെവലപ്മെന്റ് കോര്പ്പറേഷന് ഐബിഎമ്മുമായി ചേര്ന്നാണ് എ ഐ കോണ്ക്ലേവ് സംഘടിപ്പിക്കുന്നത്.

പരിവര്ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതുണ്ടാക്കുന്ന സ്വാധീനവും രണ്ടുദിവസത്തെ കോണ്ക്ലേവില് ചര്ച്ച ചെയ്യും. ഉദ്ഘാടന സമ്മേളനത്തില് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ. വി വേണു, നോര്ക്ക റൂട്ട്സ് വൈസ് ചെയര്മാനും ലുലു ഗ്രൂപ്പ് എംഡിയും ചെയര്മാനുമായ എം എ യൂസഫലി തുടങ്ങിയവര് പങ്കെടുക്കും.

രണ്ടായിരത്തോളം പ്രതിനിധികള് പങ്കെടുക്കുന്ന സമ്മേളനത്തില് പ്രഭാഷണങ്ങള്, പാനല് ചര്ച്ചകള്, സംവേദനാത്മക സെഷനുകള് എന്നിവയാണ് പ്രധാന അജണ്ട. രണ്ടു ദിവസങ്ങളിലായി 17 സെഷനുകളാണ് സമ്മേളനത്തിലുള്ളത്. ജനറേറ്റീവ് എഐ ലോകത്തിന് മുന്നിൽ വലിയ വളർച്ച കൈവരിക്കുന്ന ഘട്ടത്തിൽ കേരളം ഈ മേഖലയിൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത് രാജ്യത്തിൻ്റെ ജെൻ എ ഐ ഹബ്ബായി മാറുന്നതിന് മുതൽക്കൂട്ടാകും. കേരളത്തെ നിർമ്മിത ബുദ്ധി വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനാണ് സര്ക്കാര് ലക്ഷ്യമിടുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം: 'പിണറായിയെ ക്രൂശിക്കേണ്ട കാര്യമില്ല'; ബിനോയ് വിശ്വം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിലുണ്ടാകുന്ന സ്വാധീനവും ചർച്ച ചെയ്യുന്ന ആദ്യത്തെ കോൺക്ലേവാണ് നടക്കാൻ പോകുന്നത്. എഐ കേരളത്തിലും രാജ്യത്തും വ്യവസായങ്ങളിൽ ഉണ്ടാക്കാൻ പോകുന്ന മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായി ഈ സമ്മേളനം മാറും. ഈ വർഷം നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലേക്ക് കടന്നുവരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

To advertise here,contact us