കൊല്ലത്ത് ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ച ഭാര്യ കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

വെട്ടിയ ശേഷം ഭാര്യ തെട്ടടുത്തുളള കുളത്തിൽ ചാടുകയായിരുന്നു

കൊല്ലം: കൊല്ലം കുമ്മിളിൽ ഭർത്താവിനെ വെട്ടിയ പരിക്കേൽപ്പിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. വട്ടതാമരയിൽ 54 വയസ്സുളള ഷീലയാണ് ഭർത്താവ് 63 വയസ്സുളള രാമചന്ദ്രനെ വെട്ടി പരിക്കേൽപ്പിച്ചത്. വെട്ടിയ ശേഷം ഭാര്യ തെട്ടടുത്തുളള കുളത്തിൽ ചാടുകയും ചെയ്തു.

രാമചന്ദ്രൻ നായരുടെ നിലവിളിക്കേട്ട് ഓടികൂടിയ നാട്ടുകാർ ഇരുവരേയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 2.30ടെ യാണ് സംഭവം ഉണ്ടായത്.

കോളറ ബാധ; കാരുണ്യ ഹോസ്റ്റൽ സന്ദർശിച്ച് ഡിഎംഒ, ജാഗ്രത നിർദ്ദേശം നൽകി നഗരസഭ

To advertise here,contact us