'കേറി വാ മോനേ'; ഓഫ് റോഡിൽ ആവേശം നിറച്ച് മന്ത്രി മുഹമ്മദ് റിയാസ്

പരിപാടിയുടെ ഉദ്ഘാടകനായി എത്തിയ റിയാസ് ഓഫ് റോഡ് ജീപ്പിൽ കയറി ഒരു റൈഡ് നടത്തിയതോടെ കണ്ടുനിന്നവരും ഓഫ് റോഡ് പ്രേമികളും ആവേശത്തിലായി

ഓഫ് റോഡ് ജീപ്പിൽ കയറി മന്ത്രിയുടെ റൈഡ്, അതിന്റെ വൈബ് ഏറ്റെടുത്ത് കാണികൾ. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടത്തുന്ന മലബാർ റിവർ ഫെസ്റ്റിവെലിൻറെ ഭാഗമായി സംഘടിപ്പിച്ച ഓഫ് റോഡിങ്ങ് ആവേശകരമായി സമാപിച്ചപ്പോൾ താരമായത് മന്ത്രി മുഹമ്മദ് റിയാസാണ്. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയ റിയാസ് ഓഫ് റോഡ് ജീപ്പിൽ കയറി ഒരു റൈഡ് നടത്തിയതോടെ കണ്ടുനിന്നവരും ഓഫ് റോഡ് പ്രേമികളും ആവേശത്തിലായി. ഓഫ് റോഡ് ഒരു ഒന്നൊന്നര വൈബാണ് എന്ന തലക്കെട്ടോടെ മന്ത്രി വീഡിയോ കൂടി പങ്കുവച്ചതോടെ ശരിക്കുമുള്ള വൈബ് എല്ലാവരുമറിഞ്ഞു.

ഇന്ത്യയിൽ ഏറ്റവുമധികം ഓഫ് റോഡ് മത്സരങ്ങളിൽ പങ്കെടുക്കുന്നത് മലയാളികളാണെന്നും പക്ഷെ കേരളത്തിൽ അതിനുള്ള സൗകര്യങ്ങൾ കുറവാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഇതിനുള്ള സാധ്യതയുണ്ട്. നിയപരമായി എല്ലാ പരിരക്ഷയും നൽകി ഓഫ് റോഡിനുള്ള എല്ലാ സൗകര്യങ്ങളും കേരളത്തിൽ ഒരുക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരെയും വിദേശരാജ്യങ്ങളിലുള്ള ഓഫ് റോഡ് പ്രേമികളെയും ഇവിടേക്ക് ആകർഷിച്ചുകൊണ്ട് ഈ മേഖലയിലെ ടൂറിസം സാധ്യതയെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

To advertise here,contact us