തെരുവുനായ ആക്രമണം: ഷൊര്ണൂരില് കാഴ്ചാപരിമിതിയുള്ള യുവാവ് അടക്കം ഏഴ് പേര്ക്ക് പരിക്ക്

വീടിനുള്ളില് കയറിയാണ് തെരുവുനായ യുവാവിനെ ആക്രമിച്ചത്

പാലക്കാട്: ഷൊര്ണൂരില് തെരുവുനായ ആക്രമണത്തില് ഏഴ് പേര്ക്ക് പരിക്ക്. കാഴ്ചാപരിമിതിയുള്ള യുവാവിനും തെരുവുനായയുടെ ആക്രമണത്തില് പരിക്കേറ്റു. വീടിനുള്ളില് കയറിയാണ് തെരുവുനായ യുവാവിനെ ആക്രമിച്ചത്. എഴുപതുകാരനായ വയോധികനും പരിക്കേറ്റിട്ടുണ്ട്. കാരക്കാടിന് സമീപം ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. പരിക്കേറ്റവര് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തൃശൂര് മെഡിക്കല് കോളേജിലുമായി ചികിത്സ തേടി.

To advertise here,contact us