തിരുവനന്തപുരം: സംസ്ഥാന സ്കൂള് കായികമേളയില് അടിമുടി മാറ്റം. ഇനി മുതല് സ്കൂള് ഒളിമ്പിക്സ് ആയി നാല് വര്ഷത്തിലൊരിക്കല് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി പറഞ്ഞു. എല്ലാവര്ഷവും കായികമേള നടക്കും. സ്കൂള് ഒളിമ്പിക്സ് നാല് വര്ഷത്തില് ഒരിക്കല് മാത്രമായിരുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ വര്ഷത്തെ കായികമേള ഒക്ടോബര് 18 മുതല് 22 വരെ എറണാകുളത്ത് വെച്ചായിരിക്കും നടക്കുക.
കായിക മേളയും ഒളിമ്പിക്സും ഇത്തവണ ഒരുമിച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു. ഈ വര്ഷത്തെ സ്കൂള് കലോത്സവം ഡിസംബറില് നടക്കും. തിരുവനന്തപുരം വേദിയാകും. പുതുക്കിയ മാന്വല് പ്രകാരമായിരിക്കും ഇത്തവണ സ്കൂൾ കലോത്സവം നടത്തുക. ഇത്തവണ തദ്ദേശീയ ജനതയുടെ (ഗോത്ര ജനത) കലകളും മത്സര ഇനമാവും.