എസ്എഫ്ഐയെ സിപിഐഎം കയറൂരി വിട്ടിരിക്കുന്നു, ക്യാമ്പസില് ഗുണ്ടായിസമാണ്: കെ സുരേന്ദ്രന്

എസ്എഫ്ഐയുടെ ഗുണ്ടായിസം ക്യാമ്പസിൽ തുടരുന്നുവെന്നും എസ്എഫ്ഐയെ സിപിഐഎം കയർ ഊരി വിട്ടിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം: കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിലും എസ്എഫ്ഐ -കെഎസ്യു പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എസ്എഫ്ഐയുടെ ഗുണ്ടായിസം ക്യാമ്പസിൽ തുടരുന്നുവെന്നും എസ്എഫ്ഐയെ സിപിഐഎം കയർ ഊരി വിട്ടിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അധ്യാപകർക്കെതിരെയും തുടർച്ചയായ അക്രമം നടക്കുന്നുണ്ടെന്നും എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. എസ്എഫ്ഐയെ നിയന്ത്രിക്കാൻ പാർട്ടി തയ്യാറാവുന്നില്ല. എസ്എഫ്ഐയെ കയറൂരിവിട്ട് ഗുണ്ടായിസം കാണിക്കുന്നു. പൊലീസും സർക്കാരും ഒരു നടപടിയും ഇവർക്കെതിരെ സ്വീകരിക്കുന്നില്ലെന്നും കൊയിലാണ്ടിയിലെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും എസ്എഫ്ഐയെ സംരക്ഷിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സ്വകാര്യ മാനേജ്മെന്റുകൾക്ക് വഴങ്ങി സർക്കാർ; ജനറൽ നേഴ്സിങ്ങ് ഫീസ് മൂന്നിരട്ടി കൂട്ടാൻ നീക്കം

വയനാട്ടിൽ താൻ മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും തീരുമാനിച്ചാൽ മത്സരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. വയനാട് ഉൾപ്പെടെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ മത്സരം പ്രകടിപ്പിക്കും. രാഹുൽ ഗാന്ധി വയനാട് തൻ്റെ കുടുംബമാണ് എന്നാണ് പറഞ്ഞത്. ഇത് കുടുംബക്കാരെ മത്സരിപ്പിക്കാനാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കാര്യവട്ടം ക്യാമ്പസിലെ സംഘർഷം; എസ്എഫ്ഐ - കെഎസ്യു പ്രവർത്തകരുടെ പരാതിയിൽ കേസ്

To advertise here,contact us