കൊച്ചി: ഭർത്താവിന്റെ അപകടമരണത്തിലെ നഷ്ടപരിഹാരവും ഇൻഷുറൻസ് തുകയും തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. ഖത്തറിൽ ജോലിക്കിടെ അപകടത്തിൽ മരിച്ച കൊച്ചി സ്വദേശി താഹ അബ്ദുൽ അസീസിന്റെ ഭാര്യ രഹനയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭർത്താവിന്റെ പിതാവ് പണം തട്ടിയെടുത്തെന്നും പലതവണ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും യുവതി റിപ്പോർട്ടറിനോട് പറഞ്ഞു.
2015 നവംബർ 30ന് ആയിരുന്നു കൊച്ചി പെരുമ്പടപ്പ് സ്വദേശി താഹ അബ്ദുൽ അസീസ് ഖത്തറിൽ ജോലിക്കിടെ അപകടത്തിൽ മരിച്ചത്. കടലിൽനിന്ന് മണ്ണെടുക്കുന്നതിനിടെ എസ്കവേറ്റർ മറിഞ്ഞായിരുന്നു അപകടം. താഹയുടെ മരണത്തോടെ വഴിയാധാരമായ ഭാര്യ രഹനയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് അപകട മരണത്തിന്റെ നഷ്ടപരിഹാരമോ ഇൻഷുറൻസ് തുകയോ ലഭിച്ചില്ല. താഹയുടെ മരണത്തോടെ രഹനയും മക്കളും ഒറ്റപ്പെട്ടു. ഇൻഷുറൻസ് തുകയും താഹയുടെ പേരിൽ പിരിച്ചെടുത്ത ലക്ഷങ്ങളും താഹയുടെ കുടുംബം തട്ടിയെടുത്തെന്ന് രഹന.
ഷൊർണുർ - കണ്ണൂർ പാസഞ്ചർ ഇന്നുമുതൽ; കാസർകോട്ടേക്ക് നീട്ടണമെന്ന് ആവശ്യം
ഭർത്താവിന്റെ മരണത്തോടെ ജീവിതം വഴിമുട്ടിയപ്പോൾ കുടുംബത്തിന്റെ നിർബന്ധ പ്രകാരമാണ് രഹന രണ്ടാം വിവാഹം ചെയ്യുന്നത്. രണ്ടാം വിവാഹത്തിൽ രണ്ട് പെൺമക്കളും ഉണ്ട്. താഹയുടെ മരണത്തിന്റെ ഇൻഷുറൻസ് തുക പ്രതീക്ഷിച്ച് വിവാഹം കഴിച്ചയാൾ പണം കിട്ടില്ലെന്ന് അറിഞ്ഞതോടെ രഹനയെ ഉപേക്ഷിച്ചു. മുഖ്യമന്ത്രിക്കും പൊലീസിനും മനുഷ്യാവകാശ കമ്മീഷനും ഉൾപ്പെടെ പലതവണ രഹന പരാതി നൽകി. രാഷ്ട്രീയ സ്വാധീനത്തിൽ രഹനയുടെ പരാതികളെല്ലാം നീതി കാണും മുന്നേ തഴയപ്പെടുകയായിരുന്നു.