മാധ്യമപ്രവർത്തകൻ എം ആർ സജേഷ് നിര്യാതനായി

റിപ്പോർട്ടർ ചാനൽ, ഇന്ത്യാ വിഷൻ, കൈരളി ടി വി, ആകാശവാണി, ഇടിവി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എം ആർ സജേഷ് (46) നിര്യാതനായി. റിപ്പോർട്ടർ ചാനൽ, ഇന്ത്യാ വിഷൻ, കൈരളി ടി വി, ആകാശവാണി, ഇടിവി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. വയനാട് സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള എം രവീന്ദ്രൻ പിള്ളയുടെയും സി എച്ച് വസന്തകുമാരിയുടെയും മകനാണ്. ഭാര്യ - ഷൈമി ഇ പി (മീഡിയ കോർഡിനേറ്റർ, നോളേജ് ഇക്കോണമി മിഷൻ), മകൾ- ഋതു ശങ്കരി. സംസ്കാരം സുൽത്താൻ ബത്തേരിയിലെ വീട്ടുവളപ്പിൽ നടക്കും.

എം ആർ സജേഷിന്റെ നിര്യാണത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി. സജേഷിന്റെ നിര്യാണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. റിപ്പോർട്ടിംഗ് മേഖലയിൽ തന്റേതായ ശൈലി രേഖപ്പെടുത്തിയ സജേഷ് എല്ലായ്പ്പോഴും മനുഷ്യ പക്ഷമുള്ള വാർത്തകൾ ആണ് പുറത്തുകൊണ്ടുവന്നത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.

To advertise here,contact us