ഹൃദയാഘാതം: മംഗളൂരു സ്വദേശി ഒമാനിൽ നിര്യാതനായി

ഖബറടക്കം അമറാത്ത് ഖബർസ്ഥാനിൽ നടന്നു

മസ്ക്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മംഗളൂരു സ്വദേശി ഒമാനിൽ നിര്യാതനായി. മുഹമ്മദ് ബുർഹാൻ അസ്ലം (60) ആണ് മരിച്ചത്. മസ്ക്കറ്റിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു മരിച്ചത്. ഖബറടക്കം അമറാത്ത് ഖബർസ്ഥാനിൽ നടന്നു.

25 വർഷമായി ഒമാനിൽ പ്രവാസിയായിരുന്നു മുഹമ്മദ് ബുർഹാൻ അസ്ലം. ഹമരിയിൽ കർട്ടൺ തൊഴിലാളിയായിരുന്നു. ഭാര്യ: ഫൗസിയ, മകൾ: ഖദീജ.

To advertise here,contact us