കാര് ഡോറില് കയറിയിരുന്ന് യാത്ര, ഗ്യാപ്പ് റോഡില് വീണ്ടും അപകടയാത്ര

തെലങ്കാന രജിസ്ടേഷനിലുള്ള വാഹനത്തിലെ യാത്രക്കാരാണ് അപകടകരമായ രീതിയില് യാത്ര ചെയ്തത്

മൂന്നാര്: ഗ്യാപ്പ് റോഡില് വീണ്ടും അപകടയാത്ര. കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗ്യാപ്പ് റോഡ് പെരിയക്കനാല് ഭാഗത്ത് രാവിലെ 7.45ഓടു കൂടിയായിരുന്നു സംഭവം.

തെലങ്കാന രജിസ്ടേഷനിലുള്ള വാഹനത്തിലെ യാത്രക്കാരാണ് അപകടകരമായ രീതിയില് യാത്ര ചെയ്തത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തത്. ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒയുടെ സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് നടപടി. തെലങ്കാനയില് നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയതായിരുന്നു യുവാക്കള്.

കഴിഞ്ഞ ദിവസങ്ങളിലും മേഖലയില് അപകടകരമായി യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു. ഇത്തരത്തില് യാത്ര ചെയ്തവരുടെ ലൈസന്സ് റദ്ദാക്കുകയും വാഹനങ്ങള് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

To advertise here,contact us