കരിപ്പൂരിൽ നിന്ന് രണ്ട് പ്രതിദിന വിമാന സർവീസുമായി എയർ ഇന്ത്യാ എക്സ്പ്രസ്

ജൂലൈ അഞ്ച് മുതലാണ് പുതിയ സർവീസുകൾ ആരംഭിക്കുക.

icon
dot image

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് രണ്ട് പ്രതിദിന വിമാന സർവീസുകൾ കൂടി ആരംഭിക്കാൻ എയർ ഇന്ത്യാ എക്സ്പ്രസ്. കരിപ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പ്രതിദിനം രണ്ട് വിമാന സർവീസുകളാണ് ആരംഭിക്കുക. ജൂലൈ അഞ്ച് മുതലാണ് പുതിയ സർവീസുകൾ ആരംഭിക്കുക.

രാവിലെയും വൈകിട്ടുമായാണ് സർവീസ്. രാവിലെ 11.20ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.25ന് ബെംഗളൂരുവിൽ ഒരുവിമാനം എത്തും. വൈകിട്ട് 4.20ന് പോയി 5.40 ന് എത്തുന്ന രീതിയിവാണ് രണ്ടാമത്തെ സർവീസ്. ഇതോടെ കരിപ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് ദിവസേനയുള്ള വിമാന സർവീസുകളുടെ എണ്ണം നാലായി വർധിച്ചു.

dot image
To advertise here,contact us
dot image