തോൽവിയ്ക്ക് കാരണമായത് വിവിധ ഘടകങ്ങൾ, വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്: എ എം ആരിഫ്

ഏതെങ്കിലും സമുദായത്തിന്റെ വോട്ട് ചോർന്നതല്ല കാരണമെന്ന് എ എം ആരിഫ് പറഞ്ഞു

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിലുണ്ടായ തോൽവിയിൽ പ്രതികരിച്ച് ഇടതുപക്ഷ സ്ഥാനാര്ത്ഥിയായിരുന്നു എ എം ആരിഫ്. തോൽവിയ്ക്ക് വിവിധ ഘടകങ്ങളാണ് കാരണമായത്. ഏതെങ്കിലും സമുദായത്തിന്റെ വോട്ട് ചോർന്നതല്ല കാരണമെന്ന് എ എം ആരിഫ് പറഞ്ഞു. റിപ്പോർട്ടർ പ്രസ് കോൺഫറൻസിലായിരുന്നു പ്രതികരണം.

വോട്ട് ചോർച്ച ഉണ്ടായിട്ടുള്ളതായി ആരിഫ് പറഞ്ഞു. പിന്നാക്ക സമുദായ വോട്ടുകൾ മാത്രമല്ല തോൽവിക്ക് കാരണം, അത് കൂടി കാരണമായി എന്നത് വസ്തുതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐഎം ജില്ലാ കമ്മറ്റി എസ്എന്ഡിപി യോഗം ജനറല്സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അനുകൂലിച്ചിട്ടില്ല. വെള്ളാപ്പള്ളിയെ അനുകൂലിച്ചു എന്നത് തെറ്റായ പരാമർശമാണ്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നും ആരിഫ് പറഞ്ഞു. കമ്മിറ്റിയിൽ കാര്യങ്ങൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആരിഫ് കൂട്ടിച്ചേർത്തു.

To advertise here,contact us