ഓപ്പറേഷന് ഫാനം: സംസ്ഥാനത്തെ ഹോട്ടലുകളില് വ്യാപക പരിശോധന, കോടികളുടെ നികുതി വെട്ടിപ്പ്

സ്ഥാപന ഉടമകളുടെ വീടുകളിലും പരിശോധന നടത്തി

തിരുവനന്തപുരം: ഓപ്പറേഷന് ഫാനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകളില് ജിഎസ്ടി വകുപ്പിന്റെ വ്യാപക പരിശോധന. 42 റസ്റ്റോറന്റുകളില് നടത്തിയ പ്രാഥമിക പരിശോധനയില് കോടികളുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. സ്ഥാപന ഉടമകളുടെ വീടുകളിലും പരിശോധന നടത്തി. നികുതിയും പിഴയും പലിശയും അടച്ചില്ലെങ്കില് പ്രോസിക്യൂഷന് നടപടികളിലേക്ക് കടക്കുമെന്ന് ധനവകുപ്പ് വ്യക്തമാക്കി. മാസങ്ങളോളം രഹസ്യമായി നിരീക്ഷിച്ച ശേഷമായിരുന്നു ജിഎസ്ടി ഇന്റലിജന്സിന്റെ പരിശോധന.

To advertise here,contact us