ക്ഷേമ പെന്ഷന് വിതരണം നാളെ മുതല്; ലഭിക്കുക ഒരു ഗഡു

പതിവ് പോലെ ബാങ്ക് അക്കൗണ്ട് നമ്പര് നല്കിയിട്ടുള്ളവര്ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്ക്ക് സഹകരണ സംഘങ്ങള് വഴി നേരിട്ടു വീട്ടിലും പെന്ഷന് എത്തിക്കും.

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്ഷന് വിതരണം വ്യാഴാഴ്ച മുതല് ആരംഭിക്കുമെന്ന് ധനമന്ത്രി കെഎന് ബാലഗോപാല് അറിയിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുക. 1600 രൂപയാണ് ഗുണഭോക്താക്കള്ക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു.

പതിവ് പോലെ ബാങ്ക് അക്കൗണ്ട് നമ്പര് നല്കിയിട്ടുള്ളവര്ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്ക്ക് സഹകരണ സംഘങ്ങള് വഴി നേരിട്ടു വീട്ടിലും പെന്ഷന് എത്തിക്കും. അതാത് മാസം പെന്ഷന് വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വര്ഷത്തെ ബജറ്റില് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് മാര്ച്ച്, ഏപ്രില്, മെയ് മാസങ്ങളിലും പെന്ഷന് നല്കിയിരുന്നു.

To advertise here,contact us