മലപ്പുറം: വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ (30) മകള് ഇനായ മെഹറിന് എന്നിവരെയാണ് കാണാതായത്.
സഫീർ കഴിഞ്ഞ ആറ് വർഷമായി ചെന്നൈയിൽ കൂൾബാർ നടത്തുകയാണ്. ചെമ്മാടുള്ള ഭാര്യവീട്ടിൽ നിന്നാണ് ഇന്നലെ സഫീർ കുഞ്ഞിനെയും കൊണ്ട് പോയത്. പിന്നീട് സഫീറിനേയും കുഞ്ഞിനേയും കുറിച്ച് ഒരു വിവരവുമില്ലെന്ന് പിതാവ് മുഹമ്മദ് കുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു. തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവര് താഴെ കാണുന്ന നമ്പറിലോ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലോ അറിയിക്കുക. 6363375667 , 97462 49984 , 9947546982.