ബെംഗളൂരു: മംഗലാപുരത്ത് വീടിനുമുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കേരളം-കർണാടക അതിർത്തി പ്രദേശമായ ഉള്ളാൾ മദനി നഗർ മേഖലയിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. മംഗലാപുരം പോർട്ടിലെ ജീവനക്കാരനായ യാസിർ, ഭാര്യ മറിയുമ്മ, ഇവരുടെ മക്കളായ റിഹാനാൻ, റിഫാൻ എന്നിവരാണ് മരിച്ചത്. റിഹാനാനും റിഫാനും വിദ്യാർത്ഥികളാണ്.
അയൽവാസിയുടെ മതിലാണ് വീടിന് മുകളിലേക്ക് വീണത്. മണിക്കൂർ നീണ്ട രക്ഷാപ്രവർത്തിനൊടുവിലാണ് കുടുബംത്തിലെ നാല് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. ചൊവ്വാഴ്ച രാത്രി മുതൽ ഈ പ്രദേശത്ത് കനത്ത മഴയായിരുന്നു.
കേരളത്തിലേതിന് സമാനമായി ദക്ഷിണ കന്നട മേഖലയിലും മഴ ശക്തമാണ്. ജൂൺ 27 വരെ ഈ പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ജൂൺ 14 ന് മുംബൈയിലെ വിജയ് നഗർ പ്രദേശത്ത് വീടിൻ്റെ ഒരു ഭാഗം തകർന്ന് രണ്ട് പേർ മരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ ദുരന്തവും ഉണ്ടാകുന്നത്.
പ്രായപൂർത്തിയകാത്ത കുട്ടിയെ അമേരിക്കയിലെത്തിച്ച് ജോലി ചെയ്യിച്ച് പണം തട്ടി; ദമ്പതികൾക്ക് ശിക്ഷ