കനത്തമഴ: ഇടുക്കിയില് രാത്രി യാത്ര നിരോധിച്ചു

മണ്ണിടിച്ചില് ഭീഷണി ശക്തമായി നിലനില്ക്കുന്ന സാഹചര്യത്തില് ജനങ്ങള് അതീവ ജാഗ്രത പുലര്ത്തണമെന്ന് കളക്ടര്

ഇടുക്കി: ഇടുക്കിയില് രാത്രി യാത്ര നിരോധിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടര് ഷീബ ജോര്ജ് ഉത്തരവായത്. ചൊവ്വാഴ്ച രാത്രി ഏഴ് മുതല് ബുധനാഴ്ച രാവിലെ ആറ് വരെയാണ് നിരോധനം. മണ്ണിടിച്ചില് ഭീഷണി ശക്തമായി നിലനില്ക്കുന്ന സാഹചര്യത്തില് ജനങ്ങള് അതീവ ജാഗ്രത പുലര്ത്തണമെന്ന് കളക്ടര് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര് ജില്ലകളില് ഓറഞ്ച് അലേര്ട്ടും ബാക്കി 11 ജില്ലകളില് യെല്ലോ അലേര്ട്ടും പ്രഖ്യാപിച്ചു. കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല് കാലാവസ്ഥാ വകുപ്പ് ജാഗ്രത നിര്ദേശങ്ങള് പുറപ്പെടുവിപ്പിച്ചു. സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പില് പറയുന്നു.

To advertise here,contact us