വീടിന് മുകളില് മണ്ണിടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു അപകടം

ഇടുക്കി: വീടിന് മുകളില് മണ്ണിടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂന്നാര് എംജി കോളനിയിൽ കുമാറിന്റെ ഭാര്യ മാലയാണ് (38) മരിച്ചത്. സംഭവസമയം മാല മാത്രമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.

കേരള ബാങ്കിനെ തരംതാഴ്ത്തി റിസര്വ് ബാങ്ക്; ഇനി സി ക്ലാസ് പട്ടികയില്

മാലയുടെ ഇളയമകന് സ്കൂള് വിട്ട് വീട്ടിലെത്തിയ സമയത്താണ് വീടിന്റെ അടുക്കള ഭാഗത്ത് മണ്ണിടിഞ്ഞുവീണത്. പുറത്തേക്കോടിയ മകന് അയല്വാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മാലയെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൂന്നാറിൽ ഇടവിട്ട മഴ ശക്തമായി തുടരുകയാണ്.

അതേസമയം മഴ ശക്തമായതോടെ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടര് ഷീബ ജോര്ജ് ഉത്തരവിറക്കി. ചൊവ്വാഴ്ച രാത്രി ഏഴ് മുതല് ബുധനാഴ്ച രാവിലെ ആറ് വരെയാണ് നിരോധനം. മണ്ണിടിച്ചില് ഭീഷണി ശക്തമായി നിലനില്ക്കുന്ന സാഹചര്യത്തില് ജനങ്ങള് അതീവ ജാഗ്രത പുലര്ത്തണമെന്ന് കളക്ടര് ആവശ്യപ്പെട്ടു.

To advertise here,contact us