കൊച്ചുവേളിയിൽ വൻ തീപിടിത്തം; ജില്ലയിലെ മുഴുവൻ ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്ത്

പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം

തിരുവനന്തപുരം: കൊച്ചുവേളി വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം. പവർ പാക്ക് പോളിമേഴ്സ് എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം

ജില്ലയിലെ എല്ലാ ഫയർഫോഴ്സ് യൂണിറ്റുകളും സംഭവസ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം രണ്ട് മണിക്കൂറുകളായി തുടരുകയുമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

To advertise here,contact us