'അനധികൃതമായി പണം ഈടാക്കുന്നു';വിമുക്ത ഭടന്മാര്ക്കുള്ള മെഡിക്കല് ഇന്ഷുറന്സിൽ കൃത്രിമമെന്ന് പരാതി

ഒരു രൂപ പോലും വാങ്ങരുതെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് മറികടന്നാണ് ആശുപത്രി അധികൃതര് പണം ഈടാക്കുന്നത്

തിരുവനന്തപുരം: വിമുക്ത ഭടന്മാര്ക്കുള്ള മെഡിക്കല് ഇന്ഷുറന്സിൽ കൃതൃമം കാണിക്കുന്നതായി പരാതി. തിരുവനന്തപുരത്തെ എസ് കെ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കേന്ദ്ര സര്ക്കാരിന്റെ സൗജന്യ ചികിത്സ പദ്ധതിയുടെ ഭാഗമായി ആശുപത്രിയില് എത്തുന്ന വിമുക്തഭടന്മാരില് നിന്ന് അധികൃതര് പണം ഈടാക്കുമെന്നാണ് ആരോപണം. ഒരു രൂപ പോലും വാങ്ങരുതെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് മറികടന്നാണ് ആശുപത്രി അധികൃതര് പണം ഈടാക്കുന്നത്.

വിമുക്ത ഭടന്മാര്ക്കും ആശ്രിതര്ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇസിഎച്ച്എസ് അഥവാ എക്സ് സർവീസ്മെന് കോൺട്രിബ്യൂട്ടറി ഹെൽത്ത് സീം. ഈ സൗകര്യം ലഭ്യമാകുന്ന തിരുവനന്തപുരത്തെ പ്രധാന ആശുപത്രിയാണ് എസ് കെ ആശുപത്രി. ഈ പദ്ധതി പ്രകാരം ചികിത്സ തേടി ഇവിടെയെത്തുന്ന വിമുക്ത ഭടന്മാരില് നിന്നും ആശ്രിതരില് നിന്നും അനധികൃതമായി പണം ഈടാക്കുന്നുവെന്നാണ് പരാതി.

തികച്ചും പണരഹിത ചികിത്സ എന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് മറികടന്നാണ് മുന് സൈനികരില് നിന്നും പണം ഈടാക്കുന്നത്. രോഗിയെ ആശുപത്രിയിലാക്കിയതിന് ശേഷം നല്കുന്ന ബില് അടച്ചില്ലെങ്കില് ഭീഷണിപ്പെടുത്തുമെന്നും പരാതിക്കാര് പറയുന്നു. പൂര്ണമായ ചികിത്സ സൗജന്യമല്ലെന്നും ചില മരുന്നുകളും ഉപകരണങ്ങളും ഇന്ഷുറന്സിന്റെ പരിധിയില്പ്പെടാത്തതിനാല് പണം ഈടാക്കുകയാണ് ചെയ്യുന്നതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുമ്പോൾ സമൂഹം കാഴ്ചക്കാരായി നിൽക്കരുത്;പത്തനംതിട്ടയിലെ കുട്ടിയുടെ അമ്മ

To advertise here,contact us