'കല്ലട' ബസ് സിഗ്നൽ പോസ്റ്റിലിടിച്ച് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു; നിരവധിപ്പേർക്ക് പരിക്ക്

ബെംഗളൂരുവില് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്

കൊച്ചി: മാടവനയിൽ 'കല്ലട' സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില് നിരവധി പേർക്ക് പരിക്ക്. മാടവനയിലെ ട്രാഫിക് സിഗ്നൽ പോസ്റ്റില് ഇടിച്ച് മറിയുകയായിരുന്നു. ബസ് മറിഞ്ഞ് ബൈക്കിന് മുകളിലേക്ക് വീണു. ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ബംഗളൂരുവില് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. 42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പറയുന്നുണ്ട്.

To advertise here,contact us