'താന് ഐഎസ്ആര്ഓ ഉദ്യോഗസ്ഥ'; പൊലീസ് ഉദ്യോഗസ്ഥരെ വരെ ഹണി ട്രാപ്പില് കുടുക്കി യുവതി

യുവതിക്കായുള്ള അന്വേഷണം ഊര്ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

കാസര്കോട്: ഐഎസ്ആഒ ഉദ്യോഗസ്ഥ ചമഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര് ഉള്പ്പെടെ നിരവധി പേരെ ഹണിട്രാപ്പില് കുടുക്കിയതായും കാസർകോട് സ്വദേശിനിക്കെതിരെ പരാതി. പൊയിനാച്ചി സ്വദേശി നല്കിയ പരാതിയെ തുടര്ന്ന് കാസര്കോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെ പൊലീസ് കേസെടുത്തു. യുവതിക്കായുള്ള അന്വേഷണം ഊര്ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഒരുലക്ഷം രൂപയും ഒരുപവന് സ്വര്ണ്ണവും തട്ടിയെന്നായിരുന്നു പരാതി. പരാതിക്കാരനും യുവതിയും സമൂഹമാധ്യമമായ ഇന്സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് യുവതി ഇയാളില് നിന്ന് പണവും സ്വര്ണ്ണവും തട്ടിയടെുത്തത്. യുവതി ഐഎസ്ആര്ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.

ഐഎസ്ആര്ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് രേഖകള് യുവതി പരാതിക്കാരനെ കാണിച്ചിരുന്നു. തുടര്ന്ന് വ്യാജരേഖകള് ചമച്ചതിനും പൊലീസ് കേസെടുത്തു. മുന്പും യുവതി തട്ടിപ്പുകള് നടത്തിയിട്ടുള്ളതായാണ് വിവരം.

To advertise here,contact us