റോഡിലെ കുഴി, റൂട്ട് മാറ്റി മുഖ്യമന്ത്രിയുടെ യാത്ര; പക്ഷേ, കുഴിയടയ്ക്കാന് നടപടിയില്ല

കോഴിക്കോട്ട് നിന്നും തൃശ്ശൂര് രാമനിലയത്തിലേക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.

തൃശ്ശൂര്: റോഡിലെ കുഴി മൂലം യാത്രയുടെ റൂട്ട് മാറ്റി മുഖ്യമന്ത്രി. കേച്ചേരി-കുന്നംകുളം റോഡ് ഒഴിവാക്കി കുന്നംകുളത്ത് നിന്നും വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി പോയത്. കോഴിക്കോട്ട് നിന്നും തൃശ്ശൂര് രാമനിലയത്തിലേക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.

കുന്നംകുളം-കേച്ചേരി പാതയില് കുഴികൊണ്ട് വലിയ യാത്രാദുരിതമാണ് ജനം അനുഭവിക്കുന്നത്. മഴക്കാലം കൂടിയായതോടെ ദുരന്തത്തിന്റെ തീവ്രത ഇരട്ടിയായി. അങ്ങനെയിരിക്കെയാണ് മുഖ്യമന്ത്രി ഇന്നലെ രാത്രി റൂട്ട് മാറ്റി യാത്ര നടത്തിയത്. സ്ഥിതി പരിതാപകരമായിട്ടും റോഡിന്റെ അറ്റക്കുറ്റപ്പണികള് പൂർത്തിയാക്കാന് നടപടിയെടുക്കാത്തതില് വിമർശനം ശക്തമാവുമ്പോഴാണ് റൂട്ട് മാറ്റിയുള്ള മുഖ്യമന്ത്രിയുടെ യാത്ര.

To advertise here,contact us