പോക്സോ കേസിൽ അറസ്റ്റ്; നിരപരാധികളെന്ന് കണ്ടെത്തി യുവാക്കളെ വിട്ടയച്ച് കോടതി

കുറുപ്പംപടി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്

പെരുമ്പാവൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പോക്സോ ചുമത്തി പ്രതിചേർക്കപ്പെട്ട യുവാക്കളെ നിരപരാധികൾ എന്ന് കണ്ടെത്തിയതിനെ തുടർന്ന് വെറുതെ വിട്ട് കോടതി. പെരുമ്പാവൂർ പോക്സോ കോടതിയിലെ 843/2022, 844/2022 നമ്പർ കേസുകളിൽ ആരോപണവിധേയരായ മലപ്പുറം സ്വദേശികളായ യുവാക്കളെയാണ് വിചാരണയ്ക്ക് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്.

പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ദിനേശ് എം പിള്ള വിധി പ്രസ്താവത്തിൽ പറഞ്ഞു. കുറുപ്പംപടി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ 29 സാക്ഷികളെ വിസ്തരിച്ചു. വിചാരണയിൽ അതിജീവിതയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികൾക്ക് വേണ്ടി അഡ്വ സാദിഖ്അലി മച്ചിങ്ങലായിരുന്നു ഹാജരായത്.

തിരുവനന്തപുരത്തെ 13കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

To advertise here,contact us