ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് കൊല്ലപ്പെട്ട സംഭവം; ആന സവാരി കേന്ദ്രം പ്രവർത്തിച്ചത് അനധികൃതമായി

ആനയെ കോട്ടയത്തേക്ക് മാറ്റും.

ഇടുക്കി: കല്ലാറിലെ സ്വകാര്യ സ്പൈസസ് പാർക്കില് ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അനധികൃതമായാണ് ആന സവാരി കേന്ദ്രം പ്രവർത്തിച്ചതെന്നാണ് വിവരം. വനം വകുപ്പ് മുമ്പ് സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് അവഗണിച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. വനം വകുപ്പും ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആനയെ കോട്ടയത്തേക്ക് മാറ്റും.

കമ്പിലൈനിലെ സ്പൈസസ് പാർക്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന കേരള ഫാം ആന സഫാരി കേന്ദ്രത്തിലെ രണ്ടാം പാപ്പാൻ കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണനെ(62)യാണ് ആന ചവിട്ടി കൊലപ്പെടുത്തിയത്. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള് പുറത്ത് വന്നിട്ടുണ്ട്.

ബാലകൃഷ്ണന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആക്രമണം നടത്തിയ ആനയെ കോട്ടയത്ത് ഉടമയുടെ അടുത്തേക്ക് മാറ്റും.

To advertise here,contact us