ആലപ്പുഴ: സിപിഐഎം തിരുത്തല് ക്ഷേമപെന്ഷന് കൊടുത്തുകൊണ്ടാകണമെന്ന് എഐസിസി ജനറല് സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാല്. ജനങ്ങള് ബുദ്ധിമുട്ടിലാണ്. ഇപ്പോള് കര്ക്കിടകം കൂടി വരുന്നു. ബുദ്ധിമുട്ട് പരിഹരിക്കാന് പെന്ഷന് നല്കണം. എല്ലാ മാസവും കൃത്യമായി നല്കണം. ബാക്കി തിരുത്തല് ഒക്കെ സംഘടനാ കാര്യം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്ത്ഥിയെ തീരുമാനിക്കുന്നത് സിപിഐ അല്ല. ബിനോയ് വിശ്വം ആദ്യം സിപിഐഎമ്മിനെ തിരുത്തൂ. എന്നിട്ടാകാം കോണ്ഗ്രസിനെ പഠിപ്പിക്കുന്നതെന്നും കെ സി വേണുഗോപാല് പറഞ്ഞു.
സ്വന്തം ബൂത്തിലെ വീടുകള് സന്ദര്ശിക്കാത്ത നേതാക്കള് കോണ്ഗ്രസിന്റെ നേതൃപദവികളില് ഉണ്ടാകില്ല. തദ്ദേശ ഭരണ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യം. സാധാരണ പ്രവര്ത്തകരുടെ തിരഞ്ഞെടുപ്പാണ്. വിജയത്തില് അഹങ്കാരമില്ല. പരാജയം പോലെ തന്നെ വിജയവും പഠിക്കുമെന്നും കെ സി വേണുഗോപാല് പറഞ്ഞു.