കൊച്ചിയില് ആശുപത്രിയില് ഭക്ഷ്യവിഷബാധ: കാന്റീന് അടച്ചുപൂട്ടി

ഏലൂര് നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്

കൊച്ചി: മഞ്ഞുമ്മല് സെന്റ് ജോസഫ് ആശുപത്രിയില് ഭക്ഷ്യവിഷബാധ. ഡോക്ടര്മാര് ഉള്പ്പെടെയുള്ളവര്ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേതുടര്ന്ന് ആശുപത്രി കാന്റീന് അടച്ചുപൂട്ടി.

ഏലൂര് നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്. കാന്റീനില് നിന്ന് ചൊവ്വാഴ്ച ഭക്ഷണം കഴിച്ചവര്ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റവര് ഇടപ്പള്ളി എംഎജെ ആശുപത്രിയില് ചികിത്സ തേടി.

To advertise here,contact us