ഇൻഫ്ലുവൻസറുടെ മരണം: ആൺ സുഹൃത്തുമായുള്ള ചാറ്റുകൾ വീണ്ടെടുത്തു, നിർണായക തെളിവ്

പ്രായപൂർത്തിയാകുന്നതിനു മുൻപ് പെൺകുട്ടി പീഡനത്തിനിരയായി എന്ന കണ്ടെത്തലിനെ തുടർന്നാണ് പോക്സോ വകുപ്പുകൾ ചുമത്തി ബിനോയിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്ത് പൊലീസ്. ആത്മഹത്യയിൽ ആൺ സുഹൃത്തിന്റെ പങ്ക് പൊലീസ് വിശദമായി പരിശോധിക്കും. ബിനോയിയെ കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

പ്രായപൂർത്തിയാകുന്നതിനു മുൻപ് പെൺകുട്ടി പീഡനത്തിനിരയായി എന്ന കണ്ടെത്തലിനെ തുടർന്നാണ് പോക്സോ വകുപ്പുകൾ ചുമത്തി ബിനോയിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിൻ്റെ ഫോൺ പരിശോധിച്ചതിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ഡിഎല്എഫിലെ രോഗബാധ: 'ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം മറച്ചുവെച്ചു, ഇനി ആ ഫ്ളാറ്റിലേക്കില്ല'

മരണപ്പെട്ട പെൺകുട്ടിയുമായി ബിനോയ് നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ സൈബർ ടീം വീണ്ടെടുത്തു. വീണ്ടെടുത്ത സന്ദേശങ്ങളിൽ നിന്ന് ബിനോയി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. സൈബർ ആക്രമണമല്ല മരണകാരണമെന്ന് കുടുംബം പറയുമ്പോഴും, ഇതും മരണകാരണമായേക്കാം എന്ന നിഗമനം പൊലീസ് തള്ളിക്കളയുന്നില്ല. വരും ദിവസങ്ങളിലും അടുത്ത സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും.

To advertise here,contact us