കരുവന്നൂര് കേസ്; മകളുടെ വിവാഹത്തില് പങ്കെടുക്കാന് പിആര് അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

വിവാഹത്തിനായി ജാമ്യം നല്കുന്നതില് എതിര്പ്പില്ലെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ അറിയിച്ചു.

കൊച്ചി: കരുവന്നൂര് കള്ളപ്പണ ഇടപാട് കേസിലെ പ്രധാന പ്രതിയും സിപിഐഎം നേതാവുമായ പി ആര് അരവിന്ദാക്ഷന് ഇടക്കാല ജാമ്യം. മകളുടെ വിവാഹത്തിന് 10 ദിവസത്തേക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിവാഹത്തിനായി ജാമ്യം നല്കുന്നതില് എതിര്പ്പില്ലെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ അറിയിച്ചു.

ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഇടക്കാല ജാമ്യവും പരിഗണിക്കാനുള്ള അധികാരമുണ്ടെന്നാണ് അരവിന്ദ് കെജ്രിവാള് കേസിലെ സുപ്രിംകോടതി വിധി. ഈ സാഹചര്യത്തില് ഹൈക്കോടതിക്ക് ഇടക്കാല ജാമ്യം പരിഗണിക്കാന് അധികാരമുണ്ടെന്നായിരുന്നു പി ആര് അരവിന്ദാക്ഷന്റെ അഭിഭാഷകന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള് ബെഞ്ച് പിആര് അരവിന്ദാക്ഷന് ഇടക്കാല ജാമ്യം നല്കിയത്.

To advertise here,contact us