പാലക്കാട് പുതുശ്ശേരിയില് കര്ഷക ആത്മഹത്യ

രണ്ട് ബാങ്കുകളിലായി രാധാകൃഷ്ണന് ആറ് ലക്ഷം രൂപയുടെ വായ്പയുണ്ടായിരുന്നു.

പാലക്കാട്: പാലക്കാട് പുതുശ്ശേരിയില് കര്ഷക ആത്മഹത്യ. പുതുശ്ശേരി സ്വദേശി രാധാകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച രാധാകൃഷ്ണന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം അഞ്ചിനാണ് രാധാകൃഷ്ണന് വിഷം കഴിച്ചത്.

സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് ബന്ധുക്കള് പറഞ്ഞു. രണ്ട് ബാങ്കുകളിലായി രാധാകൃഷ്ണന് ആറ് ലക്ഷം രൂപയുടെ വായ്പയുണ്ടായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

To advertise here,contact us