കാർ ആക്രമിച്ച് കവർച്ചാ ശ്രമം; അക്രമണത്തിന് ഇരയായവർ ഇന്ന് റൂറൽ എസ്പിയെ കാണും

മൂന്ന് കാറുകളിലായി എത്തിയ 15 അംഗ മുഖംമൂടി സംഘം കാർ അടിച്ചു തകർത്തു

കൊച്ചി: മധുക്കരയിലെ കാർ ആക്രമിച്ച് ഗുണ്ടാ സംഘം കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ അക്രമണത്തിന് ഇരയായവർ ഇന്ന് റൂറൽ എസ്പിയെ കാണും. സേലം-കൊച്ചി ദേശീയ പാതയിൽ മലയാളി യാത്രക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പട്ടിമറ്റം സ്വദേശി അസ്ലം സിദ്ദിഖ്, ചാൾസ് റെജി എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. നാളെ മധുക്കരയിൽ പോയി കാർ കൊണ്ടുവരും. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആക്രമണത്തിന് ഇരയായവരിൽ അസ്ലം സിദ്ദിഖ് പറഞ്ഞു.

വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറന്ന രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്; പാളയം ഇമാം

മൂന്ന് കാറുകളിലായി എത്തിയ 15 അംഗ മുഖംമൂടി സംഘം കാർ അടിച്ചു തകർത്തു. മധുര സ്റ്റേഷൻ പരിധിയിലെ എൽ ആൻ്റ് ടി ബൈപ്പാസിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. ഇതുവരെ കേസിൽ പിടിയിലായത് നാല് പേരാണ്. മറ്റുളവർക്കായി തിരച്ചിൽ തുടരുകായാണ്.

To advertise here,contact us