മാഹി ബൈപ്പാസിലെ ടോൾ വർധനവ്; പ്രതിഷേധ സമരവുമായി ഡിവൈഎഫ്ഐ

തുടർച്ചയായ വാഹനപകടങ്ങൾ ഉണ്ടാവാൻ തുടങ്ങിയതോടെയാണ് മാഹി ബൈപ്പാസ് വീണ്ടും ചർച്ചയായത്.

കണ്ണൂർ: മാഹി ബൈപ്പാസിലെ ടോൾ വർധനവിനെതിരെ പ്രതിഷേധ സമരവുമായി ഡിവൈഎഫ്ഐ. അപകടങ്ങൾ പതിവായതോടെ മാഹി ബൈപ്പാസിൽ അശാസ്ത്രിയമായി സിഗ്നലും ടോൾ ബൂത്തും സ്ഥാപിച്ചതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ഡിവൈഫ്ഐ.

'നമ്മള് നന്നായി തോറ്റു'; തോല്വി പഠിക്കാന് സിപിഐഎം നേതൃയോഗങ്ങള് ഇന്നുമുതല്

ഉദ്ഘാടനം മുതൽ മാഹി ബൈപ്പാസിൽ വിവാദങ്ങൾക്ക് അറുതിയില്ലായിരുന്നു. തുടർച്ചയായ വാഹനപകടങ്ങൾ ഉണ്ടാവാൻ തുടങ്ങിയതോടെയാണ് മാഹി ബൈപ്പാസ് വീണ്ടും ചർച്ചയായത്.

ടോൾ വർധിപ്പിച്ചതിനെതിരെയും ബൈപ്പാസിലെ അശാസ്ത്രിയ നിർമ്മാണത്തിനെതിരെയും പ്രതിഷേധ സമരമുണ്ടായി. മൂന്നു മാസങ്ങൾക്കിടയിൽ മൂന്നു മരണങ്ങളും വലുതും ചെറുതുമായ നിരവധി അപകടങ്ങളും ബൈപ്പാസിൽ ഉണ്ടായി. പള്ളൂർ ജംഗ്ഷൽ അശാസ്ത്രീയമായി സിഗ്നൽ സ്ഥാപിച്ചതോടെയാണ് ഇവിടെ അപകടങ്ങൾ പതിവായത്.

To advertise here,contact us