സമയത്ത് തുടങ്ങിയില്ല;സിബിസി വാര്യർ അനുസ്മരണ പരിപാടിയിൽ നിന്ന് ദേഷ്യപ്പെട്ട് പിണങ്ങിപ്പോയി ജി സുധാകരൻ

പരിപാടിയിൽ ജി സുധാകരനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്

icon
dot image

ആലപ്പുഴ: സിബിസി വാര്യർ അനുസ്മരണ പരിപാടിയിൽ നിന്ന് പിണങ്ങിപ്പോയി മുൻ മന്ത്രി ജി സുധാകരൻ. സമയത്ത് പരിപാടി തുടങ്ങാത്തതിൽ ദേഷ്യപ്പെട്ടാണ് ഇറങ്ങിപോയത്. 10 മണി കഴിഞ്ഞിട്ടും തുടങ്ങാതായപ്പോൾ സംഘാടകനെ വിളിച്ച് ചോദിച്ചു. എന്നിട്ടും പരിപാടി തുടങ്ങാൻ വൈകിയതോടെ ദേഷ്യപ്പെട്ട് പോവുകയായിരുന്നു.

പരിപാടിയിൽ ജി സുധാകരനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. സജി ചെറിയാനായിരുന്നു ഉദ്ഘാടകൻ. സജി ചെറിയാനും സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസറും സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു അടക്കമുള്ളവർ എത്തിയിരുന്നില്ല തുടർന്നാണ് പരിപാടി തുടങ്ങാൻ വൈകിയത്. ഹരിപ്പാട് എസ് ആൻഡ് എസിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത എസ്പിഒമാര്ക്ക് പ്രതിഫലം ലഭിച്ചില്ല; കാരണം പൊലീസിന്റെ വീഴ്ച

പിണങ്ങിപ്പോയ ജി സുധാകരനെ സംഘാടകർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. എന്നാല് ചാലുമ്മൂടിൽ മറ്റൊരു പരിപാടി ഉള്ളതുകൊണ്ടാണ് അദ്ദേഹം പോയതെന്നാണ് പരിപാടിയുടെ മുഖ്യസംഘാടകനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം സത്യപാലൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞത്.

dot image
To advertise here,contact us