മണപ്പുറം ഫിനാന്സ് വിപിഎന് ഐബിഇ അവാര്ഡ് ഗോകുലം ഗോപാലന് സമ്മാനിച്ചു

'ബിസിനസ് വിഷനറി അവാര്ഡാ'ണ് ഗോകുലം ഗോപാലന് കൈമാറിയത്

കൊച്ചി: സിനിമ, ബിസിനസ്സ്, മീഡിയ എന്നീ മേഖലകളില് ശ്രദ്ധേയരായവരെ ആദരിക്കുന്നതിനായി മണപ്പുറം ഫിനാന്സിന്റെ സഹകരണത്തോടുകൂടി പെഗാസസ് ഗ്രൂപ്പ് ഏര്പ്പെടുത്തിയിട്ടുള്ള വിപിഎന് ഐബിഇ (എഫ്എംബി) അവാര്ഡുകള് സമ്മാനിച്ചു. ബിസ്സിനസ്സ് മേഖലയിലെ മികവിനുള്ള 'ബിസിനസ് വിഷനറി അവാര്ഡ്' ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനിസ് സ്ഥാപകനും എംഡിയുമായ ഗോകുലം ഗോപാലന് സമ്മാനിച്ചു.

കൊച്ചി ലെ മെറിഡിയനില് നടന്ന ചടങ്ങില് മണപ്പുറം ഫിനാന്സ് എംഡി ആന്ഡ് സിഇഒ വിപി നന്ദകുമാര് പ്രശസ്തിപത്രവും ഫലകവും സമ്മാനിച്ചു. പെഗാസസ് ചെയര്മാന് അജിത് രവി ചടങ്ങില് സന്നിഹിതനായിരുന്നു.

നിങ്ങള് ബിരുദമില്ലാത്ത പത്താം ക്ലാസ് പാസ്സായ ആളാണോ?; കേരള ഹൈക്കോടതിയില് ജോലി നേടാം

To advertise here,contact us