തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയിൽ അഴിച്ചു പണി. അങ്കിത് അശോകന് ഐപിഎസിനെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറായി ആർ ഇളങ്കോ ഐ പി എസിനെ നിയമിച്ചു. അങ്കിത് അശോകന്റെ പുതിയ നിയമനം സംബന്ധിച്ച് ഉത്തരവ് പിന്നീട് അറിയിക്കും. അതെ സമയം എറണാകുളത്ത് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില് എസ് പിയുടെ പോസ്റ്റ് രൂപീകരിച്ചു. കെ ഇ ബൈജുവിനാണ് പ്രസ്തുത പോസ്റ്റിലേക്ക് നിയമനം നൽകിയിരിക്കുന്നത്.
തൃശൂര് പൂരവുമായി ബന്ധപ്പെട്ട വിവാദത്തിന് പിറകെ തൃശൂര് സിറ്റി പോലീസ് കമ്മീഷണര് അങ്കിത് അശോകിനെയും എസിപി സുദര്ശനെയും സ്ഥലം മാറ്റാന് നീക്കമുണ്ടായിരുന്നു. തൃശൂര് പൂരത്തില് പോലീസിന്റെ അമിത ഇടപെടലുണ്ടായി എന്ന പരാതിക്ക് പിറകെ ഇരുവരേയും സ്ഥലം മാറ്റാന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചെങ്കിലും പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാല് നടപടി ക്രമം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഈ നടപടിയാണ് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട നിയമം പിൻവലിച്ചതിന് പിറകെ ഉത്തരവായത്.
ഡിസിസി ഓഫീസിലെ തമ്മിലടി; മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ