വടകരയിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു; അന്വേഷണം

പരാതിയില് പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: വടകര പാലയാട് യൂത്ത് കോണ്ഗ്രസ് നേതാവിന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. യൂത്ത് കോണ്ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു മുതുവീട്ടിലിന്റെ വീടിന് നേരെയാണ് ആക്രമണം. ഇന്നലെ അര്ധരാത്രിയുണ്ടായ സംഭവത്തിൽ വീടിന്റെ ചുമരിനും വാതിലിനും കേടുപാടുകള് സംഭവിച്ചിട്ടുണ്ട്. പയ്യോളി പൊലിസ് സ്ഥലത്ത് പരിശോധന നടത്തി.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില് സജീവായതോടെ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു. തിരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംഘർഷ സാധ്യത കണക്കിലെടുത്ത് വടകരയുടെ വിവിധ മേഖലകളിൽ പൊലീസ് സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

To advertise here,contact us