വടകര: തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്ന് ഷാഫി പറമ്പിൽ. തൃശ്ശൂരിൽ കെ മുരളീധരന്റെ പരാജയം നിർഭാഗ്യകരമെന്നും ഷാഫി പറഞ്ഞു. ഇവിടുത്തെ യുഡിഎഫ് സംവിധാനങ്ങളും ആർഎംപിയുമെല്ലാം ഉറപ്പിച്ചു പറഞ്ഞിരുന്നു തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം കാണുമ്പോൾ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്ന്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ പൊളിറ്റിക്കൽ ടറേൻ ആണ്. പക്ഷെ ഇവിടുത്തെ യുഡിഎഫ് നേതൃത്വവും ഡിസിസിപ്രസിഡന്റും ഇലക്ഷൻ കമ്മിറ്റി ചെയർമാനും ആർഎംപി നേതാക്കമാരാണെങ്കിലും ഉറപ്പിച്ചു പറഞ്ഞിരുന്നു ഒരുലക്ഷത്തിനു മേൽ ഭൂരിപക്ഷം ഉണ്ടാകുമെന്ന്. മുല്ലപ്പള്ളി സാറും ഇതാവർത്തിച്ചുവെന്ന് ഷാഫി പറഞ്ഞു.
വടകര എല്ലാ തരത്തിലുള്ള സ്നേഹവും തുടക്കം മുതൽ നൽകി കൊണ്ടിരുന്നു. അതിനു നാടിനു വേണ്ടി പരമാവധി അധ്വാനിച്ചല്ലാതെ നന്ദി കാണിക്കാൻ കഴിയില്ല. മുരളിയേട്ടൻ ഒരു പേഴ്സണൽ ചോയ്സോ കംഫർട്ടബിള് സീറ്റോ തിരഞ്ഞു പോയതല്ല. അതൊരു രാഷ്ട്രീയ തീരുമാനം ആയിരുന്നു. അദ്ദേഹം പരാജയപെട്ടുപോയി എന്നത് ഒരു യാഥാർഥ്യമാണെങ്കിലും കേരളത്തിലെ മറ്റു 19 സ്ഥാനാർത്ഥികൾക്കും മുരളിയേട്ടൻ എടുത്ത ആ ധീര തീരുമാനത്തിന്റെ ഗുണം ലഭിച്ചിട്ടുണ്ട്.
'ഒന്നാം റാങ്ക് എനിക്ക് തന്നെ'; യഥാർത്ഥ വിജയം ബിജെപിക്കെന്ന് ശോഭ സുരേന്ദ്രൻ
തൃശ്ശൂരിൽ പോയി ആ വെല്ലുവിളി ഏറ്റുടുത്തതാണ് തിരഞ്ഞെടുപ്പിനെ ട്രെൻഡിലേക്ക് കൊണ്ട് വരാൻ പ്രധാന കാരണം. ഞാൻ ഉൾപ്പടെയുള്ള സ്ഥാനാർത്ഥികൾക്ക് അത് ഗുണം ചെയ്തിട്ടുണ്ട്. പാർട്ടിക്ക് വേണ്ടിയാണ് മുരളിയേട്ടൻ ആ തീരുമാനം എടുത്തത്. തികഞ്ഞ പാർട്ടിക്കാരനാണ് അദ്ദേഹം. റിസൾട്ട് മറിച്ചായിപ്പോയി എന്നത് നിർഭാഗ്യകരമാണെന്നും ഷാഫി കൂട്ടിച്ചേർത്തു.