പൂച്ചയെ കാണാത്തതിനെ തുടർന്നുള്ള തർക്കം; മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച് കൊച്ചുമകൻ

മദ്യലഹരിയിലാണ് കൊച്ചുമകൻ കേശവനെ വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ സ്വന്തം മുത്തച്ഛനെ കൊച്ചുമോൻ വെട്ടിപ്പരിക്കേൽപ്പിച്ചു. വീട്ടിൽ വളർത്തുന്ന പൂച്ചയെ കാണാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. എടക്കുളം കൊമ്പത്ത് വീട്ടിൽ കേശവനാണ് വെട്ടേറ്റത്. മദ്യലഹരിയിലാണ് കൊച്ചുമകൻ കേശവനെ വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്.

വീട്ടിലെ കത്തി ഉപയോഗിച്ചാണ് കൊച്ചുമകൻ ശ്രീകുമാർ കേശവനെ വെട്ടിയത്. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കേശവൻ്റെ ആരോഗ്യനില ഗുരുതരമാണ്. ശ്രീകുമാർ തന്നെയാണ് കേശവനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. വധശ്രമ കേസിൽ പ്രതിയാണ് ശ്രീകുമാർ.

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതി ലോറി തട്ടി മരിച്ച സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ

To advertise here,contact us