കോടികളുടെ ലഹരിമരുന്നുമായി നഴ്സിങ് വിദ്യാർഥിനിയുൾപ്പെടെ രണ്ടു പേർ പിടിയിൽ

ഒരാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു

കൊച്ചി: കോടികളുടെ ലഹരിമരുന്നുമായി നഴ്സിങ് വിദ്യാർഥിനിയുൾപ്പടെ രണ്ടു പേർ പിടിയിൽ. ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശേരി സ്വദേശിനി വർഷ എന്നിവരാണ് കാറിൽ കടത്താന് ശ്രമിച്ച ലഹരിമരുന്നുമായി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്. ഒരാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. കോട്ടയം സ്വദേശി ഇജാസാണ് പൊലീസിനെ വെട്ടിച്ചുകടന്നത്. ഇയാളാണ് ലഹരിമാഫിയ സംഘത്തിലെ പ്രധാനിയെന്നാണ് പിടിയിലായവർ നൽകിയ മൊഴി. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കരിങ്ങാച്ചിറയിൽ ശനിയാഴ്ച ഉച്ചയ്ക്ക് പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് സംഘത്തെ പിടികൂടിയത്. പൊലീസ് കൈകാണിച്ചെങ്കിലും കാർ നിർത്താതെ പാഞ്ഞു. ഇരുമ്പനത്ത് എത്തിയോടെ മറ്റുവഴിയൊന്നുമില്ലാതെ സംഘം കാർ ഓടിച്ചുകയറ്റിയത് വാഹന ഷോറൂമിലേക്ക്. തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി. കാറിൽ നിന്ന് 485 ഗ്രാം എംഡിഎംഎ കണ്ടെത്തി. ബെംഗളൂരുവിൽ നിന്നാണ് ലഹരിമരുന്നെത്തിച്ചത്.

To advertise here,contact us