'ആവേശം' മോഡല് സ്വിമ്മിങ് പൂള്: സഞ്ജു ടെക്കിക്കെതിരെ ആർടിഒ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും

സഞ്ജുവിന്റെ പ്രവർത്തികളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആർടിഒയ്ക്ക് നൽകിയ നിർദേശത്തിന് പിന്നാലെയാണ് വീണ്ടും റിപ്പോർട്ട് നൽകുന്നത്

ആലപ്പുഴ: കാറിനുള്ളില് സ്വിമ്മിങ് പൂള് സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര് സഞ്ജു ടെക്കിക്കെതിരെ ആർടിഒ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. സഞ്ജുവിന്റെ പ്രവർത്തികളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആർടിഒയ്ക്ക് നൽകിയ നിർദേശത്തിന് പിന്നാലെയാണ് വീണ്ടും റിപ്പോർട്ട് നൽകുന്നത്. മോട്ടോർ വാഹന വകുപ്പിനേയും മാധ്യമങ്ങളെയും പരിഹസിച്ച് ഇന്നലെ വീണ്ടും സഞ്ജു യുട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

പിന്നാലെ നടപടികൾ കടുപ്പിക്കാനാണ് എംവിഡിയുടെ തീരുമാനം. പ്രോസീക്യൂഷൻ നടപടികൾ ഉൾപ്പെടെ സ്വീകരിക്കാനാണ് ആർടിഒയുടെ നീക്കം. കേസെടുത്തതിന് ശേഷം തന്റെ യുട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവര്ക്കം നന്ദിയുണ്ടെന്നുമായിരുന്നു വീഡിയോയിൽ പറയുന്നത്.

LIVE BLOG: അവസാനഘട്ട വോട്ടെടുപ്പ്; വിധിയെഴുത്ത് മോദി മത്സരിക്കുന്ന വാരാണസി അടക്കം 57 മണ്ഡലങ്ങളിൽ

സഞ്ജുവിനെതിരെ ആറ് വകുപ്പുകളാണ് ചുമത്തിയത്. വണ്ടിയുടെ ആര്സി ബുക്ക് ക്യാന്സല് ചെയ്തു. ലൈസന്സും സസ്പെന്ഡ് ചെയ്തിട്ടുണ്ട്. ആലപ്പുഴ എന്ഫോഴ്സ്മെന്റ് ആര്ടിഒയുടേതായിരുന്നു നടപടി. ആവേശം സിനിമാ സ്റ്റൈലില് സഫാരി കാറിനുള്ളിലാണ് സഞ്ജുവും സംഘവും സ്വിമ്മിങ് പൂള് ഒരുക്കിയത്. ഇതിന്റെ വീഡിയോ യൂട്യൂബ് ചാനലില് പങ്കുവെക്കുകയും ചെയ്തിരുന്നു. വാഹനത്തില് സഞ്ചരിച്ചുകൊണ്ട് കുളിക്കുന്നതിന്റെ ദൃശ്യങ്ങള് അടക്കമാണ് യൂട്യൂബില് പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടിയുമായി മോട്ടോര് വാഹന വകുപ്പ് രംഗത്തെത്തിയത്. നാട്ടുകാർ പരാതി നല്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

To advertise here,contact us