വിശ്വംഭരനാണ് ആ 12 കോടി ബമ്പർ അടിച്ച ഭാഗ്യവാന്

വിശ്വംഭരന് എടുത്ത വിസി 490987 നമ്പറാണ് സമ്മാനത്തിന് അര്ഹമായത്

ആലപ്പുഴ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര് ഒന്നാം സമ്മാനാര്ഹനെ കണ്ടെത്തി. പഴവീട് സ്വദേശി വിശ്വംഭരനാണ് ഒന്നാം സമ്മാനമായ 12 കോടിക്ക് അര്ഹനായത്. വിശ്വംഭരന് എടുത്ത വിസി 490987 നമ്പറാണ സമ്മാനത്തിന് അര്ഹമായത്. ആലപ്പുഴയിലെ ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആലപ്പുഴയിലെ ഏജന്റ് അനില് കുമാറാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ലഭിച്ച നമ്പറുകള്, വിഎ 205272, വിബി 429992, വിസി 523085, വിഡി 154182, വിഇ 565485, വിജി 654490.

മൂന്നാം സമ്മാനം ലഭിച്ച നമ്പറുകള്, വിഎ 160472, വിബി 125395, വിസി 736469, വിഡി 367949, വിഇ 171235, വിജി 553837.

നാലാം സമ്മാനം ലഭിച്ച നമ്പറുകള്, വിഎ 444237, വിബി 504534, വിസി 200791, വിഡി 137919, വിഇ 255939, വിജി 300519

To advertise here,contact us