കൊച്ചിയില് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്ച്ച

നാലാംഗ സംഘം ലോട്ടറി കട നടത്തുന്നയാളെ മര്ദ്ദിച്ച് പണവും മൊബൈല് ഫോണും കവരുകയായിരുന്നു

കൊച്ചി: കൊച്ചിയില് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്ച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജിലാണ് സംഭവം. കവര്ച്ചയില് മൂന്നുപേര് പിടിയിലായി. നാലാംഗ സംഘം ലോട്ടറി കട നടത്തുന്നയാളെ മര്ദ്ദിച്ച ശേഷം പണവും മൊബൈല് ഫോണും കവരുകയായിരുന്നു. പ്രതികള് എറണാകുളത്ത് സ്പാ നടത്തുന്നവരെന്ന് പൊലീസ്. ഇവര് ലൈസന്സ് ഇല്ലാത്ത തോക്കാണ് ഉപയോഗിച്ചതെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ലോഡ്ജിലെത്തിയ അക്രമി സംഘം ലോട്ടറി കട നടത്തുന്നയാളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും തോക്കുകൊണ്ട് ഇയാളുടെ കണ്ണിലേക്ക് ഇടിക്കുകയുമായിരുന്നു. ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന 65000 രൂപ വില വരുന്ന ഐഫോണും 5500 രൂപയും സംഘം കവര്ന്നു.

പ്ലസ്ടു സീറ്റ് കുറവ്; വിഷയം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു; പി കെ കുഞ്ഞാലിക്കുട്ടി

സംഭവത്തിനുശേഷം ഒളിവില് പോയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവം നടക്കുന്നതിന് ദിവസങ്ങള്ക്ക് മുമ്പ് ഇയാളും അക്രമി സംഘത്തില്പ്പെട്ടവരും തമ്മില് തര്ക്കമുണ്ടായിരുന്നു. വാഹനം പാര്ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്ക്കം ഉണ്ടായത്. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് അറിയിച്ചു.

To advertise here,contact us